top of page
Search

ഇതു പോലെ ദുർഗന്ധങ്ങളെ നമ്മൾ പൊരുത്തപ്പെടാൻ ശീലിച്ചു -

  • Writer: ADMIN
    ADMIN
  • May 20, 2021
  • 1 min read

1962 ൽ ഒരു മരണവീട്ടിലേയ്ക് പോകുന്ന ബാപ്പ ചെറുപ്പമായിരുന്ന എന്നെയും അന്ന് കൂടെ കൊണ്ടുപോയി. ഞങ്ങൾ മരണവീട്ടിലേയ്ക്ക് പോകുമ്പോൾ വഴിവക്കിൽ ഒരു പൂച്ച ചത്തു കിടക്കുന്നത് കാണാനിടയായി.

അതു കണ്ട ബാപ്പ

അടുത്തുള്ള വീട്ടിൽ നിന്നും ഒരു മൻ വെട്ടി വാങ്ങി അതിനെ ഒരു ഒഴിഞ്ഞ പറബിൽ കുഴിച്ചുമൂടി.

അതു കഴിഞ്ഞു ഞങ്ങൾ നടന്നുകൊണ്ടിരിക്കുബോൾ ബാപ്പ എന്നൊടായി പറഞ്ഞു നാം അതിനെ കുഴിച്ചുമൂടിയില്ലെങ്കിൽ അത് അവിടെ കിടന്നു അഴുകി വളരേ ദുർഗന്ധം വമിക്കുവാൻ സാധ്യതയുണ്ട്.

ബാപ്പയുടെ ആ നല്ല പ്രവർത്തനം കുഞ്ഞുനാളിൽ തന്നെ എൻ്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു.

_____


2021ൽ ഞാൻ എൻ്റെ മകൻ്റെ കൈപ്പിടിച്ചു ഗംഗയുടെ തീരത്തിലൂടെ നടക്കുബോൾ ധാരാളം മനുഷ്യ ശരിരങ്ങൾ നദികളിൽ ഒഴുകി നടക്കുന്നതും. അതിൽ ചിലത് തെരുവ് പട്ടികൾ ഭക്ഷിക്കുന്നതും കണ്ടു.

അത് കണ്ട എനിക്കൊ എൻ്റെ മകനോ അത് ഒരു പുതിയ അനുഭവമായി ഇന്ന് തോന്നപ്പെട്ടില്ല.

അതേ, ശവശരിങ്ങളുടെ ദുർഗന്ധങ്ങൾ അതോരു ദുർഗന്ധമല്ലാതെ തോന്നപ്പെടാൻ മാത്രം ഞാനും എൻ്റെ മകനും ഇന്ന് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


Abdu Rayamarakar. FB

 
 
 

Comments


2

Products & Services

bottom of page