top of page
Search

വാക്സിനേഷൻ മുൻഗണന ലിസ്റ്റിൽ പ്രവാസികളും

  • Writer: ADMIN
    ADMIN
  • May 30, 2021
  • 1 min read

Updated: Jun 5, 2021


ree

സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണന ലിസ്റ്റിൽ ജോലിക്ക് പോകുന്ന പ്രവാസികളും, വിദേശങ്ങളിൽ പഠിക്കാൻ പോകുന്നവരേയും, രണ്ടാം ഡോസ് നേരത്തെ ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരേയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി


പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 18 വയസ് മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിലാണ് മുകളിൽ പറഞ്ഞ രണ്ട് വിഭാഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 45 വയസ്സിന് മുകളിലുള്ള ആദ്യ ഡോസ് ആവശ്യമുള്ളവർ ആദ്യമെ മുൻഗണന ലിസ്റ്റിൽ ഉള്ളവരായതുകൊണ്ട് .അവർ അത് ഉപയോഗപ്പെടുത്തി വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കേണ്ടതാണ്.



✔️ വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും


വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി


വിദേശത്ത് പോകുന്നവർ രജിസ്ട്രേഷൻ സമയത്ത് നിങ്ങളുടെ പാസ്പോർട്ട് ഐ.ഡി.പ്രൂഫായി നൽകാൻ ശ്രദ്ധിക്കുക


രജിസ്ട്രേഷൻ എങ്ങനെ?


✔️ ആദ്യം കേന്ദ്ര ഗവണ്മെന്റിന്റെ ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്.


എന്ന ലിങ്കിൽ ആണ് രജിസ്ട്രേഷൻ പൂർത്തീകരിക്കണ്ടത് .അതിൽ ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിച്ചു വെക്കുക .


✔️ ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയുക.



✔️ Individual സെലക്റ്റ് ചെയ്യുക


✔️ നാട്ടിലെ മൊബൈൽ നമ്പർ എന്റർ ചെയ്യുക. OK കൊടുക്കുമ്പോൾ അതിൽ ലഭിക്കുന്ന OTP എന്റർ ചെയ്തു വെരിഫൈ ചെയ്യുക


✔️ ജില്ല തിരഞ്ഞെടുക്കുക, Individual സെലക്ഷനിൽ ( Going അബ്രോഡ് ) തിരഞ്ഞെടുക്കുക, പേര്, ലിംഗം, ജനന വർഷം എന്നിവ എന്റർ ചെയ്യുക, വാക്സിൻ കേന്ദ്രം സെലക്ട്‌ ചെയ്യുക (പിൻകോഡ് വെച്ചും സേർച്ച്‌ ചെയ്യാവുന്നതാണ്).


✔️ സപ്പോർട്ടിങ് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുക .(പാസ്പോർട്ട് കോപ്പി, വിസ കോപ്പി എന്നിവയാണ് ഡൗൺലോഡ് ചെയ്യേണ്ടത്)


✔️ റഫറൻസ് നമ്പർ നൽകുക (ആദ്യം വാക്സിന് വേണ്ടി കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഇത് ലഭിക്കും)


✔️ എല്ലാം ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്‌മിറ്റ് ചെയ്യുക


✔️ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും നിങ്ങളെ വിളിച്ചു ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ ആവശ്യപെടുന്നതായിരിക്കും.


✔️ നിങ്ങളുടെ അപേക്ഷ അപ്പ്രൂവൽ ആയാൽ നിങ്ങൾക്കു മൊബൈലിൽ മെസ്സേജ് വരുകയും ചെയ്യും .


✔️ കൂടുതൽ വിവരങ്ങൾക്ക് ദിശ യുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ: 1056


==========================

ഷെയർ ചെയ്ത് സുഹൃത്തുക്കളെ അറിയിക്കുക



ree






 
 
 

Comments


2

Products & Services

bottom of page